കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യമില്ലെന്നു കരുണാനിധി

single-img
21 December 2013

KARUNA_648447e (1)ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യത്തിനില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഞായറാഴ്ച നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ തീരുമാനമെടുത്തിരുന്നു. അതേസമയം, ഡിഎംകെ ബിജെപിയെ പിന്തുണയ്ക്കുമെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണു കോണ്‍ഗ്രസ്, ബിജെപി സഖ്യമില്ലെന്ന് കരുണാനിധി വ്യക്തമാക്കിയത്.