കെ. കരുണാകരന്റെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു

single-img
21 December 2013

pranab-in-tvm-1387557721_orമുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ 12.5 അടി ഉയരമുള്ള പൂര്‍ണകായ വെങ്കല പ്രതിമ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാച്ഛാദനം ചെയ്തു. ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, കെ. മുരളീധരന്‍ എം.എല്‍.എ, പത്മജ വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കനകക്കുന്ന് കൊട്ടാരവളപ്പിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.