കേന്ദ്ര മന്ത്രി ജയന്തി നടരാജൻ രാജി വെയ്ച്ചു

single-img
21 December 2013

ന്യുഡല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവച്ചു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ
നിര്‍ദേശപ്രകാരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് രാജി.പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനും രാജി ആവിശ്യമാണത്രേ.

രാവിലെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. രാജി രാഷ്ട്രപതി അംഗീകരിച്ചു. പൊട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അധിക ചുമതല കൈമാറി.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രകടനപത്രിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ജയന്തി ഏറ്റെടുത്തേക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള
രാജ്യസഭാംഗമായ ജയന്തി രണ്ടുവര്‍ഷം മുന്‍പാണ് മന്ത്രിസഭയില്‍ എത്തിയത്. അതുവരെ എഐസിസി വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.ജയന്തി നടരാജനു പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി വരും നാളുകളില്‍
രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.