സാമൂഹിക വിപത്തിനെതിരായ പോരാട്ടം; ജസീറക്ക് ചിറ്റലപ്പള്ളി അഞ്ചുലക്ഷം രൂപ നല്‍കും

single-img
21 December 2013

Jazeeraമണല്‍മാഫിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജസീറക്ക് കൊച്ചൗസേപ്പ് ചിറ്റലപ്പള്ളി അഞ്ചുലക്ഷം രൂപ സഹായം നല്‍കും. സാമൂഹിക വിപത്തിനെതിരെ പോരാടുന്ന ജസീറക്ക് പ്രോത്സാഹനമായാണ് പണം നല്‍കുന്നതെന്ന് ചിറ്റിലപ്പള്ളി പറയുന്നു. ഡല്‍ഹിയില്‍ കൊടുംതണുപ്പില്‍ മക്കളുമായി സഹനസമരത്തിലാണ് ജസീറ.

തിരുവനന്തപുരത്ത് സമരക്കാരെ മനരിട്ട സന്ധ്യയെന്ന വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കിയ സംഭവത്തില്‍ ചിറ്റലപ്പള്ളി വിമര്‍ശനം നേരിട്ടിരുന്നു. എന്തുകൊണ്ട് ജസീറയെപ്പോലുള്ളവരുടെ പോരാട്ടങ്ങള്‍ കാണാതെ സന്ധ്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. ഈ ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ സഹായധനത്തിലൂടെ ചിറ്റിലപ്പള്ളി നല്‍കിയിരിക്കുന്നത്.