നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്

single-img
21 December 2013

 

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ കസ്റ്റംസ്-സെൻട്രൽ എക്സൈസ് വകുപ്പിന്റെ റെയ്ഡ്ദിലീപിന്റെ സിനിമാ നിർമ്മാണ കമ്പനിയിലും റെയ്ഡ് നടത്തി. ഇതിനു പിന്നാലെ സംവിധായകൻ ലാൽ ജോസിന്റെ ഓഫീസിലും ക്യാമറാമാൻ സുകുമാറിന്റെ വീട്ടിലും അധികൃതർ റെയ്ഡ് നടത്തുന്നു.

.മുൻ വർഷങ്ങളിൽ സേവന നികുതി അടച്ചതിന്റെ രേഖകൾ കണ്ടെത്തുന്നതിനാണു കസ്റ്റംസ് ആന്റ് സെൻട്രൽ എക്സൈസ് വകുപ്പ് ദിലീപിന്റെ ആലുവയിലെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. സേവന നികുതി അടക്കാത്തതിനു 80ഓളം സ്ഥാപനങ്ങൾ കസ്റ്റംസ്-സെൻട്രൽ എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലായ സാഹചര്യത്തിലാണു റെയ്ഡ്.

ദിലീപിന്റെ വീട്ടിലും ഉടമസ്ഥതയിലുമുള്ള സിനിമ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ  ഓഫീസിലും ലാൽ ജോസിന്റെ എൽ ജെ പ്രൊഡക്ഷൻസിലും റെയ്ഡ് തുടരുകയാണു.50 ലക്ഷം രൂപയ്ക്കു മേൽ സേവന  നികുതിയിൽ കുടിശ്ശിക വരുത്തുന്നവരെ അറസ്റ്റു ചെയ്യാൻ ചട്ടമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞയാഴിച ഒരാളെ അറസ്റ്റു
ചെയ്തിരുന്നു.