കെജരിവാള്‍ ഡല്‍ഹി ഭരിക്കുമോ? അന്തിമതീരുമാനം തിങ്കളാഴ്ച

single-img
21 December 2013

AAM_AADMI_PARTY_RA_1280207fഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാദ്ധ്യത. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിച്ചേക്കുമെന്ന് ഡല്‍ഹി രാഷ്ടീയ രംഗം കരുതുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് വ്യാപകമായ പിന്തുണയും സമ്മര്‍ദവും ഉണെ്ടന്ന് പാര്‍ട്ടി കണ്‍വീനര്‍കൂടിയായ കേജ്‌രിവാള്‍ പറഞ്ഞു. അന്തിമതീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് എ.എ.പിയുടെ നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹിയിലെ 75 ശതമാനം ജനങ്ങളും പാര്‍ട്ടി ഭരണത്തിലിരിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതും തിരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ നടപ്പാക്കലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിയെ സഹായിക്കും.

വെള്ളിയാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ ഡല്‍ഹിയിലെ 80 ശതമാനം പേര്‍ എ.എ.പി. സര്‍ക്കാര്‍ രൂപവത്കരി ക്കുന്നതിനെ അനുകൂലിച്ചു. 19 ശതമാനംപേര്‍ എതിര്‍ത്തു. വീണ്ടും തെരഞ്ഞെടുപ്പു നടത്തുന്നതിനെ 64 ശതമാനം പേര്‍ എതിര്‍ത്തു. 33 ശതമാനമേ അനുകൂലിച്ചുള്ളൂ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 74 ശതമാനം പേരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ.എ.പിക്ക് വോട്ടുചെയ്തവരാണ്. ഇതില്‍ 64 ശതമാനം പേര്‍ വീണ്ടും തെരഞ്ഞെടുപ്പുനടന്നാല്‍ കെജ്‌രിവാളിനെ വിജയിപ്പിക്കുമെന്നും പറഞ്ഞു.