ഉണ്ടാക്കിയത് ഞാനാണെങ്കില്‍ ‘മോടി’ കൂട്ടനുമറിയാം; അഡ്വാനി തിരഞ്ഞെടുപ്പില്‍ മത്സരിക്കും

single-img
21 December 2013

LK-adwaniഅങ്ങനെ തന്നെ എഴുതിതള്ളേണ്ടന്നും താനുണ്ടാക്കിയ പ്രസ്ഥാനത്തെ എങ്ങനെ ‘മോടി’ പിടിപ്പിക്കണമെന്ന് തനിക്കറിയാമെന്നുമുള്ള പരസ്യമായ സൂചന നല്‍കിക്കൊണ്ട് അഡ്വാനി അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍നിന്നു വിരമിക്കില്ലെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഡ്വാനി വ്യക്തമാക്കിയതോടെ ബിജെപിയില്‍ മോഡി വിഭാഗത്തിനിടയില്‍ അസ്വസ്തത തലപൊക്കി തുടങ്ങിയിരിക്കുന്നു.

മത്സരിക്കരുതെന്നു തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇളമുറക്കാരുടെ സംഭാവന ഗൃഹനാഥന്‍ ഉള്‍ക്കൊള്ളണം. ഇളമുറക്കാരന്‍ കുടുംബത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കുന്നുണെ്ടങ്കില്‍ കുടുംബം ഒന്നടങ്കം അതില്‍ അഭിമാനിക്കാറുണെ്ടന്നും മോഡിയുടെ പേരു പറയാതെ അഡ്വാനി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഇപ്പോള്‍ വിമര്‍ശനം നിര്‍ത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന്, രാഹുലുമായി ഒന്നും ഇതുവരെ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ലെന്നും പിന്നെങ്ങനെ രാഹുലിനെക്കുറിച്ചു പറയുമെന്നുമായിരുന്നു അഡ്വാനിയുടെ മറുചോദ്യം.