അറിയാമോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത?

single-img
21 December 2013

first-day-of-winter-2013-5949446680477696-hpഡിസംബര്‍ 21- ഉറക്കപ്രിയരുടെ ഇഷ്ടദിനം. ഇന്നത്തെ രാത്രിക്ക് നീളം കൂടുതലാണ്. പകല്‍ വേഗം അവസാനിക്കുകയും രാത്രിക്ക് നീളം കൂടുകയും ചെയ്യുന്ന വര്‍ഷത്തിലെ അപൂര്‍വ ദിനത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിക്കുന്നത്. സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറെഅകലെയാകുന്നതാണ് ഇന്നത്തെ പകലിന് നീളം കുറയാന്‍ കാരണമാകുന്നത്. ഇതു മാത്രമല്ല ഇന്നത്തെ ദിവസത്തിന്റെ പ്രധാന പ്രത്യേകത. ഇന്നാണ് ശൈത്യകാലം ഔദ്യോഗികമായി എത്തുന്ന ദിവസം.ഇനിയുള്ള രാത്രികള്‍ക്ക് തണുപ്പ് കൂടുമെന്ന് സാരം. പ്രമുഖ സേര്‍ച്ച് എഞ്ചിനായ ഗൂഗിളിള്‍ ഇത്തത്തെ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത് ശൈത്യത്തിന് സ്വാഗതമോതിയാണ്. കമ്പിളിയുടെ കൈയ്യുറ തുന്നുന്ന ദൃശ്യമായാണ് ഗൂഗിളിന്റെ അക്ഷരങ്ങള്‍ ഇന്ന് നമുക്ക് കാണാനാകുക.