ക്യാൻസറിനെ ജയിക്കാനൊരു മാരത്തോൺ

single-img
20 December 2013

logoതിരുവനന്തപുരം: ക്യാൻസർ രോഗികളെ ഓടി സഹായിക്കാൻ ഒരവസരം. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 

സർസാർസ് എന്ന സന്നദ്ധ സംഘടനയാണു ഇത്തരത്തിൽ ഒരു അവസരം ഒരുക്കിയിരിക്കുന്നത്. 2014 ജനുവരി 11 നു നടക്കുന്ന മാരത്തോൺ പൂർണ്ണമായും തിരുവനന്തപുരം ആർ സി സിയിലെ ക്യാൻസർ രോഗികൾക്കുള്ള ധന ശേഖരണാർത്ഥമാണു നടക്കുന്നത്.ആർ.സി.സിയിൽ മറ്റിടങ്ങളിലെക്കാൾ മികച്ച ചികിത്സ കിട്ടുന്നുണ്ട് എങ്കിലും അർഹരായ അനേകം രോഗികൾക്കു ധനസഹായം ഇനിയും ലഭിക്കാനുണ്ട്. ഇത്തരത്തിൽ ഒറ്റപ്പെട്ടു പോകുന്ന രോഗികൾക്കൊരു കൈ സഹായമാണ് സർസാർസ് ചെയ്യുക.
2014 ജനുവരി 11നു നടക്കുന്ന മാരത്തോണിൽ മൂന്നു വിഭാഗങ്ങളാണു പ്രധാനമായും നടക്കുക. അംബ്രോസിയ ബേക്ക് ഹൌസ്,മ്യൂസിയം,സ്റ്റൈൽ പ്ലസ് എന്നിവടങ്ങളിൽ നേരിട്ടും www.sarsars.in എന്ന വെബ്സൈറ്റിൽ
ഓൺലൈനായും രജിസ്ട്രേഷൻ നടത്താവുന്നതാണു. ‘ട്രിവാണ്ട്രൺ 2014‘എന്ന തലക്കെട്ടോടെയാണു മാരത്തോൺ നടക്കുക.
ജീവിതത്തിൽ പല കാര്യങ്ങൽക്കായും ഓടുന്ന മനുഷ്യർക്കു എന്തു കൊണ്ട് ഒരു കാരണത്തിനു വേണ്ടി ഓടിക്കൂടാ എന്ന സന്ദേശമാണു നമുക്കീ മാരത്തോൺ നൽകുന്നത്. ‘ട്രിവാണ്ട്രൺ 2014‘ ന്റെ പ്രമോഷൻ ഗാനത്തിന്റെയും ലോഗോയുടെയും പ്രകാശനം ഇന്നലെ രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചു നടന്നു.

httpv://www.youtube.com/watch?v=1xvxPLiGF8Q