ടി.പി.വധക്കേസിലെ വിചാരണ പൂര്‍ത്തിയായി വിധി ജനുവരി 22ന്

single-img
20 December 2013

കോഴിക്കോട്:ആര്‍.എം.പി.നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി ജനുവരി 22ന് പ്രഖ്യാപിക്കും.കേസിലെ വിചാരണ പൂര്‍ത്തിയായി.ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയെന്നത് ശ്രദ്ധേയം.കേസില്‍ ആകെ 36 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ഇതില്‍ വ്യക്തമായ തെളിവിന്റെ അഭാവത്തില്‍ 20 പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.വിധി പ്രസ്താവിക്കുബോള്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് സ്പെഷ്യല്‍ ജഡ്ജി.ആര്‍.നാരായണ പിഷാരടി ഉത്തരവിട്ടു.2012 മേയിലാണ് ആര്‍.എം.പി.സെക്രട്ടറി ടി.പി.ചന്ദ്രശേഖരല്‍ കൊല്ലപ്പെട്ടത്. സമീപ രാഷ്ടീയത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്.