തടവില്‍ നിന്നും സുനില്‍ വരുന്നു, കുഞ്ഞിന്റെ മുഖം അവസാനമായി കാണാന്‍

single-img
20 December 2013

Sunil-Jamesആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസിനെ വിട്ടയച്ചു. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ ജയിലിലാക്കിയത്. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയച്ചു. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ വീട്ടില്‍ സുനില്‍ ജെയിംസിനെയാണ് ടോഗോ നാവികസേന കസ്റ്റഡിയിലെടുത്തത്. മോചനത്തിന് ശ്രമം നടത്തുന്നതിനിടെ സുനിലിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് വിവിയന്‍ മുംബൈയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം സുനിലിന് കാണാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ അദിതിയും സഹോദരി ആല്‍വിയും പ്രധാനമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ നയതന്ത്ര ഇടപെടലിന്റെ ഫലമായാണ് നാവികരുടെ മോചനം നടന്നത്.