മിസൈല്‍ ശാസ്ത്രജ്ഞന്‍ എ. ശിവതാണുപിള്ളയ്ക്കു റഷ്യയുടെ പരമോന്നത ബഹുമതി

single-img
20 December 2013

VBK-SIVATHANUPILLAI_936498fഇന്ത്യയുടെ മിസൈല്‍ ശാസ്ത്രജ്ഞന്‍ എ. ശിവതാണുപിള്ളയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പരമോന്നത ബഹുമതി. ബ്രഹ്മോസ് ആണവ മിസൈല്‍ പദ്ധതിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കിയതിനാണ് ശിവതാണുപിള്ളയെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് എന്ന ബഹുമതി നല്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം അറിയിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷിക്ക് ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് ബഹുമതി സമ്മാനിക്കും. വിദേശപൗരന്മാര്‍ക്ക് റഷ്യ നല്കുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ഇരുവരെയും പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ലമെന്റിലെ കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റിയില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി അഭിനന്ദിച്ചു.