ഒടുവില്‍ നോക്കിയയും ആന്‍ഡ്രോയിഡാകുന്നു

single-img
20 December 2013

Nokia-Logoഒടുവില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലിറക്കാന്‍ നോക്കിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നോക്കിയ നോര്‍മാന്‍ഡി എന്ന കോഡ് നെയിമില്‍ നിര്‍മാണത്തിലിരുന്നത് ആന്‍്‌ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലാണെന്നാണ് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശാ ലൈന്‍ അപ്പില്‍ ലോ-കോസ്റ്റ് സ്മാര്‍ട്ട് ഫോണ്‍ സീരീസില്‍ തന്നെയായിരിക്കും നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണും എത്തുക. കാഴ്ചയില്‍ ലൂമിയ ശ്രേണിയോടാണ് സാമ്യം. ആമസോണ്‍ കിന്‍ഡില്‍ ഫയറിനു സമാനമായി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ നോക്കിയായുടെ സ്വന്തം സോഫ്റ്റ് വെയര്‍ മോഡിഫൈ ചെയ്ത മൊബൈലാണ് നോര്‍മാന്‍ഡിയെന്നും റിപ്പോര്‍ട്ടുകളുണ്്ട്.