മോദിയും അദ്വാനിയും നേർക്കുനേർ

single-img
20 December 2013

വിരമിക്കലിന്റെ അഭ്യൂഹങ്ങൾക്കു വിരാമമിട്ടു കൊണ്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി . വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്വാനി പ്രഖ്യാപിച്ചു. ഇനിയും മത്സരിക്കാനുള്ള ആത്മവിശ്വാസവും കരുത്തും തനിക്കുണ്ടെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗറില്‍ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മത്സരിക്കട്ടെ എന്ന് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോഴാണ് അദ്വാനി പുതിയ വെടിപൊട്ടിച്ചിരിക്കുന്നത്.

അദ്വാനിയുടെ ഈ പടപ്പുറപ്പാട് ബിജെപിയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടി, മുതിര്‍ന്ന നേതാവ് അദ്വാനി മത്സരിക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി അറിയേണ്ടത്.