മാഞ്ചസ്റ്റര്‍.യുണൈറ്റഡ് സെമിയില്‍

single-img
20 December 2013

Manchester United v Stoke City - Premier Leagueഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍. എതിരാളി മാഞ്ചസ്റ്റര്‍ സിറ്റി നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു. സ്റ്റോക് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളിനു മറികടന്നാണ് യുണൈറ്റഡ് അവസാന നാലില്‍ ഇടംപിടിച്ചത്. അതേസമയം, മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ 2-1നു ഞെട്ടിച്ച് വെസ്റ്റ്ഹാം യുണൈറ്റഡ് സെമിയിലെത്തി. സ്റ്റോക് സിറ്റിയുടെ മൈതാനമായ ബ്രിട്ടാനിയ സ്റ്റേഡിയത്തില്‍ 62 മിനിറ്റ് കാത്തിരിപ്പിനുശേഷമാണ് യുണൈറ്റഡിനു ഗോള്‍ നേടാന്‍ സാധിച്ചത്. 62-ാം മിനിറ്റില്‍ ആഷ്‌ലി യംഗാണ് യുണൈറ്റിഡിന് ലീഡ് സമ്മാനിച്ചത്. 78-ാം മിനിറ്റില്‍ പാട്രിക് എവ്‌റ യുണൈറ്റഡിന്റെ വിജയം 2-0 ആക്കി.