നൂറുകോടി നക്ഷത്രങ്ങളെ കാണാന്‍ ഗിയ യാത്രതിരിച്ചു

single-img
20 December 2013

eleആകാശഗംഗയില നൂറുകോടി നക്ഷത്രങ്ങളെ കണെ്ടത്താന്‍ നൂതനമായ ബഹിരാകാശ ടെലിസ്‌കോപ് യൂറോപ്യന്‍ യൂണിയന്‍ വിക്ഷേപിച്ചു. ഗിയാ എന്നു പേരുള്ള ടെലിസ്‌കോപിന്റെ സഹായത്തോടെ ക്ഷീരപഥത്തിന്റെ ത്രിമാന മാപ്പു തയാറാക്കുകയാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. സൗരയൂഥത്തിനു പുറത്തുള്ള അമ്പതിനായിരം ഗ്രഹങ്ങളെയും ഗിയാ കണെ്ടത്തും. നൂറുകോടി നക്ഷത്രങ്ങളെന്നത് ക്ഷീരപഥത്തിന്റെ ഒരു ശതമാനം മാത്രമാണ്.

ഭൂമിക്കു 15 ലക്ഷം കിലോമീറ്റര്‍ മുകളില്‍ എത്തുന്ന ഗിയാ മേയിലായിരിക്കും നിരീക്ഷണം ആരംഭിക്കുക. അഞ്ചു വര്‍ഷമാണു കാലാവധി. ഇന്നലെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാനയിലെ ആസ്ഥാനത്തുനിന്ന് റഷ്യയുടെ സോയൂസ് റോക്കറ്റിലാണു ടെലിസ്‌കോപ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നു. 102കോടി ഡോളര്‍ ചെലവഴിച്ച് ഒമ്പതു വര്‍ഷംകൊണ്ടാണു ടെലിസ്‌കോപ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.