നരേന്ദ്ര മോഡി നല്ലവനും മികച്ച ഭരണാധികാരിയുമാണെന്ന് കരുണാനിധി

single-img
20 December 2013

karunanidhiഡിഎംകെ ബിജെപിയോട് അടുക്കുന്നതിന്റെ ആദ്യ സൂചനകള്‍ വ്യക്തമാക്കി നരേന്ദ്ര മോഡിക്ക് കരുണാനിധിയുടെ പ്രശംസ. മോഡ് നല്ല വ്യക്തയാണെന്നാണ് കരുണാനിധി അഭിപ്രായപ്പെട്ടത്. തന്റെ സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞു. മികച്ച ഭരണാധികാരിയെന്ന നിലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണദ്ദേഹം. അതുകൊണ്ടാണ് ഗുജറാത്തിലെ ജനങ്ങള അദ്ദേഹത്തെ തുടര്‍ച്ചയായി വിജയിപ്പിക്കുന്നത്. എന്നാല്‍ രാജ്യം ഭരിക്കാന്‍ മോഡി യോഗ്യനാണോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. കരുണാനിധിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതു നേരത്തേ പ്രതീക്ഷിച്ചിരുന്നുവെന്ന് ഇടതുപാര്‍ട്ടികള്‍ പ്രതികരിച്ചു.