മൃതസംസ്‌കാരത്തിന് ആര്‍ഭാടം കുറയ്ക്കണമെന്ന് ചൈന

single-img
20 December 2013

map_of_chinaമൃതദേഹ സംസ്‌കരണ ചടങ്ങുകളിലെ അമിത ആര്‍ഭാടം കുറയ്ക്കണമെന്ന് ചൈന. പാര്‍ട്ടിപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും ലളിതമായ സംസ്‌കാര ചടങ്ങുകള്‍ അനുവര്‍ത്തിക്കണമെന്നാണു പുതിയ നിര്‍ദേശം. മൃതസംസ്‌കാരത്തിന്റെ കാര്യത്തില്‍ ജന്മിവാഴ്ചക്കാലത്തെ അന്ധവിശ്വാസങ്ങള്‍ തലപൊക്കുന്നതായി പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

അഴിമതിയും ധൂര്‍ത്തും ആഡംബരവും അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഷി ചിന്‍പിംഗ് നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമാണിത്. വിരുന്നു സത്കാരത്തിനടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ചിന്‍പിംഗ് നേരത്തേ നടപ്പാക്കിയിട്ടുണ്ട്. പട്ടാള ഉദ്യോഗസ്ഥര്‍ക്കുവരെ നിയന്ത്രണങ്ങള്‍ ബാധകമാണ്.