ആക്രമണത്തില്‍ പരിക്കേറ്റ ഹിന്ദുഐക്യവേദി പ്രവര്‍ത്തകന്‍ മരിച്ചു; വടകര- കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

single-img
20 December 2013

bjpനരിപ്പറ്റയിലെ കൈവേലിയില്‍ തിങ്കളാഴ്ച്ച നടന്ന ഹിന്ദുഐക്യവേദിയുടെ പശ്ചിമഘട്ട സംരക്ഷണ ധര്‍ണയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളൊലിപ്പില്‍ അനൂപ് (28) മരിച്ചു. ഇതിനെ തുടര്‍ന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി ഇന്ന് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുക, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി നടത്തിയ ധര്‍ണയ്ക്കു നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു.