എ.എ.പി-യില്‍ കോണ്‍ഗ്രസിന്റെ സഹായം തേടണമെന്ന ആവശ്യം ശക്തം

single-img
20 December 2013

ഡല്‍ഹി: കോണ്‍ഗ്രസിന്റെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കണത്തിന് സ്വീകരിക്കാമെന്ന അഭിപ്രായം ആം ആദ്മി പാര്‍ട്ടിയില്‍ മുറുകുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.കേവല ഭൂരിപക്ഷമായ 36 സീറ്റ് തികയ്ക്കണമെങ്കില്‍ പ്രമുഖ പാര്‍ട്ടികളില്‍ ആരുടെയെങ്കിലും പിന്തുണ നേടേണ്ടതുണ്ട്.മാത്രമല്ല നേരത്തേ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കണത്തിനായി ക്ഷണിച്ചപ്പോള്‍ ജനാഭിപ്രായം തേടാന്‍ 10 ദിവസത്തെ സാവകാശം ചോദിച്ചിരുന്നു.ഗവര്‍ണറോട് ആവശ്യപ്പെട്ട സമയം കഴിയും മുന്‍പെ വ്യക്തമായ ഒരു തീരുമാനത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് എത്തേണ്ടതുണ്ട്.ഇതും പര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ കാരണമായി.അതേസമയം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിക്ക് കുറച്ചുദിവസം കൂടി അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കി .