അമേരിക്കന്‍ ആയുധക്കപ്പലിലെ നാവികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
19 December 2013

ap204837569879അനധികൃതമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ ആയുധങ്ങള്‍ കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമേരിക്കന്‍ കപ്പലിലെ നാവികരുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും നാവികരെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തില്‍ വിടാന്‍ തക്കതായ രേഖകള്‍ നാവികര്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നു ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റീസ് എം. സത്യനാരായണന്‍ പറഞ്ഞു.