ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ എംപിമാരോടു സോണിയ ഗാന്ധി

single-img
19 December 2013

Sonia-Gandhi1_291x21828134 (1)നിയമസഭാ തെരഞ്ഞടുപ്പുകളിലേറ്റ പരാജയം മാറ്റിവച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിനായി തയാറെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരോടു യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ ആഹ്വാനം. അനൈക്യവും അച്ചടക്ക രാഹിത്യവും അടക്കമുള്ള കാരണങ്ങളാണ് നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിനു പിന്നിലെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു കോണ്‍ഗ്രസ് അധ്യക്ഷ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും ജനങ്ങളിലെത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. നിരവധി കാരണങ്ങള്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിനു പിന്നിലുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. ഇതുമൂലം തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. നാലു സംസ്ഥാനങ്ങളില്‍ നേരിട്ട പരാജയം പ്രവര്‍ത്തകരെ നിരാശരാക്കരുതെന്ന് അവര്‍ പറഞ്ഞു.