സ്‌നോഡന് അഭയം നല്‍കില്ലെന്ന് ബ്രസീല്‍

single-img
19 December 2013

snowdenമുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ പദ്ധതിയില്ലെന്ന് ബ്രസീല്‍ വ്യക്തമാക്കി.ബ്രസീലില്‍ അഭയം തന്നാല്‍ പ്രസിഡന്റ് ദില്‍മാ റൂസെഫ് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ യുഎസ് ചോര്‍ത്തിയതിനെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിനു സഹായകമായ വിവരങ്ങള്‍ നല്‍കാമെന്നു സ്‌നോഡന്‍ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ഫോണ്‍ ചോര്‍ത്തല്‍ പത്രങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്ത സ്‌നോഡനു റഷ്യ താത്കാലിക അഭയം നല്‍കിയിട്ടുണ്ട്. സ്‌നോഡനെ വിട്ടുകിട്ടാന്‍ അമേ രിക്ക ഏറെ ശ്രമിച്ചെങ്കിലും പ്രസിഡ ന്റ് പുടിന്റെ കടുത്ത നിലപാട് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് അമേരിക്കയും റഷ്യയും തമ്മിലു ള്ള ബന്ധം വഷളായി.