സന്തോഷ്‌ മാധവന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

single-img
19 December 2013

കൊച്ചി: സന്തോഷ്‌ മാധവന്‍ ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 4 വര്‍ഷത്തിനു ശേഷം ഹൈക്കോടതിയെ സമീപിച്ചു.ഇതില്‍ ഒരു കേസിലെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ മറ്റൊരു കേസ് ശരിവയ്ക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് സന്തോഷ്‌ മാധവന്‌ എട്ട്‌ വര്‍ഷത്തെ ജയില്‍ ശിക്ഷ തുടര്‍ന്നും അനുഭവിക്കേണ്ടിവരും.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നേരത്തെ സെഷന്‍സ്‌ കോടതി വിധിച്ച 16 വര്‍ഷം കഠിന തടവും, പിഴയുമായിരുന്നു.പീഡനരംഗങ്ങള്‍ സി.ഡിയില്‍ പകര്‍ത്തിയ കേസിലെ ശിക്ഷയിലാണ് ഇപ്പോള്‍ ഇളവ് ലഭിച്ചിരിക്കുന്നത്.എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ ശക്തമയ മൊഴിയുടെ പിന്‍ബലം ഉണ്ടായതിനാലാണ് രണ്ടാമത്തെ കേസില്‍ ശിക്ഷ ഹൈക്കോടതി ശരിവച്ചത്.