ജോര്‍ജിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

single-img
19 December 2013

oommen chandyഗുജറാത്ത് സര്‍ക്കാരിന്റെ റണ്‍ ഫോര്‍ യൂണിറ്റി പരിപാടിയില്‍ പങ്കെടുത്ത ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നിലപാട് തന്നെയാണ് തനിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിയ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളെ താന്‍ കണ്ടത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. സര്‍ക്കാര്‍ പ്രതിനിധികളെ കാണുന്നതും പരിപാടിയില്‍ പങ്കെടുക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.