സി.കെ. നായുഡു പുരസ്‌കാരം ക്യാപറ്റന്‍ കപില്‍ ദേവിന് നല്‍കും

single-img
19 December 2013

മുംബെ: മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ കപില്‍ ദേവിന് സി.കെ. നായുഡു പുരസ്‌കാരം നല്കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു. സമഗ്ര സംഭാവനക്കാണ് അവാര്‍ഡ് നല്‍കുന്നത്.ടെസ്റ്റ് ക്രിക്കറ്റില്‍ 5,000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യത്തെ ഓള്‍റൗണ്ടറാണ് കപില്‍ ദേവ്.കൂടാതെ 83ല്‍ ഇന്ത്യക്കാദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.ഏറെക്കലം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായും,1999-2000 കാലയളവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.94ല്‍ ഏര്‍പ്പെടുത്തിയ സി.കെ.നായുഡു അവാര്‍ഡ് ആദ്യമായി ലഭിച്ചത് ലാല അമര്‍നാഥിനാണ്.