കോഹ്‌ലിക്ക് സെഞ്ച്വറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

single-img
19 December 2013

Kohliവിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യ പിടിച്ചുനിന്നു. വാണ്ടറേഴ്‌സിലെ വേഗമേറിയ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 255 എന്ന നിലയിലാണ്. 119 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനു കരുത്തായത്. 43 റണ്‍സ് നേടിയ അജിങ്ക്യരഹാനെയും നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമാണ് (17) ക്രീസില്‍.