ആദര്‍ശ് ഫ്‌ളാറ്റ് തട്ടിപ്പ്: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയില്ല

single-img
19 December 2013

Ashok-Chavan_8ആദര്‍ശ് ഫ്‌ളാറ്റ് തട്ടിപ്പില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാനെപ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നീക്കത്തിനു തിരിച്ചടി. മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ അനുമതി നിഷേധിച്ചതോടെയാണിത്. തട്ടിപ്പു പുറത്തുവന്നതിനെത്തുടര്‍ന്നു മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്ന അശോക് ചവാന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരേയാണ് കേസില്‍ സിബിഐ കുറ്റപത്രം തയാറാക്കിയത്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണു തനിക്കെതിരേ കുറ്റപത്രം തയാറാക്കിയതെന്നാരോപിച്ച് അശോക് ചവാന്‍ ഇതിനെഎതിര്‍ത്തു. കുറ്റപത്രം തയാറാക്കുമ്പോള്‍ അശോക് ചവാന്‍ മുന്‍ മുഖ്യമന്ത്രി മാത്രമാണെന്നു പറഞ്ഞു സിബിഐ ഇതിനെ എതിര്‍ത്തു. എന്നാല്‍, കോടതി സിബിഐയോടു അനുമതി നേടണമെന്നു നിര്‍ദേശിക്കുകയായിരുന്നു. സിബിഐ വിശദമായ റിപ്പോര്‍ട്ടു നല്കിയെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.