ബസ് യാത്രക്കാര്‍ സന്തോഷിക്കേണ്ട; ബസ് ചാര്‍ജ് കൂട്ടാന്‍ ശിപാര്‍ശ

single-img
19 December 2013

Busബസ് യാത്രക്കാര്‍ അങ്ങനെ സന്തോഷിക്കേണ്ട. ബസ് ചാര്‍ജ് കൂട്ടാന്‍ ജസ്റ്റിസ് സി.രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടണമെന്നുമാണ് ശിപാര്‍ശ. അടുത്ത മന്ത്രിസഭായോഗം കമ്മീഷന്റെ ശിപാര്‍ശകള്‍ പരിഗണിക്കും.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ബുധനാഴ്ച പിന്‍വലിച്ചിരുന്നു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബസ് ചാര്‍ജ് കൂട്ടുന്ന കാര്യം രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ബസുടമകളെ അറിയിച്ചിരുന്നു.