ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍

single-img
19 December 2013

Bercelonaസ്പാനിഷ് കപ്പ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍. കാര്‍ട്ടഗനയെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ബാഴ്‌സ അവസാന 16ല്‍ കടന്നത്. ഇരു പാദങ്ങളിലുമായി ബാഴ്‌സയുടെ വിജയം 7-1 ആയിരുന്നു. പെഡ്രോ, സാഞ്ചസ് മാര്‍ട്ടിനന്‍ (സെല്‍ഫ് ഗോള്‍), നെയ്മര്‍ എന്നിവര്‍ ഗോളുകള്‍ നേടി. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നെയ്മറിന്റെ ആറാം ഗോളായിരുന്നു അത്.