അഭയക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

single-img
19 December 2013

Sister-Abhayaഅഭയക്കേസ് തുടരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി.മൈക്കിള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ഹരിലാലാണ് ഉത്തരവിട്ടത്. നേരത്തെ മൈക്കിളിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ നിര്‍ത്തിവെയ്ക്കാനും കോടതി നിര്‍ദേശിച്ചു. സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടും രേഖകളും കോടതി തിരിച്ചു നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിനുതന്നെ അന്വേഷണം തുടരാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും മൈക്കിള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.