ഭരാമതി മാരത്തോണ്‍ 61 കാരി ലതാ ഭാഗവത് മിന്നും താരമായി

single-img
19 December 2013

ഭരാമതി മാരത്തോണ്‍ 61 കാരിയായ ലതാ ഭാഗവത്ത് വിജയിച്ചു.മൂന്ന് വര്‍ഷം മുന്‍പ് പിമ്പ്ലിയില്‍ നിന്നും തൊഴില്‍ സംബന്ധമായ കാരണങ്ങളാല്‍ കുടിയേറ്റം നടത്തിയതാണ്.തുടര്‍ന്ന് അവിടെ സ്ഥിര താമസമാക്കുകയായിരുന്നു.പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പും കൂടാതെയാണ് അവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത്.ദിവസവും ഒരു കിലോമീറ്ററെങ്കിലും നടക്കുന്നതൊഴിച്ച് മറ്റൊന്നുമില്ല പരിശീലനത്തിന്.“കുടുംബത്തിന്റെ പിന്‍തുണ കൂട്ടിനുള്ളപ്പോള്‍ മറ്റെന്ത് നോക്കാണം ഈയൊരു നിലപടിലാണ് ലതയുടെ ശക്തി.’ഇതില്‍ ഏറെ പ്രത്യേകത ലതയുടെ വസ്ത്രധാരണ രീതി തന്നെയാണ്.പരമ്പരഗത രീതിയില്‍ ചുറ്റിയ സാരിയുമായി ട്രാക്കീലൂടെ മിന്നി മായുബോള്‍ കാണികള്‍ക്ക് അത് ഏറെ കൌതുകം നല്‍കുന്ന കഴ്ചയാണ്.ഈ പ്രായത്തിലും അത്ത് ലറ്റിനോടുള്ള അഭിനിവേശമാണ് അവരെ മറ്റുള്ളവരില്‍ നിന്നും വിഭിന്നയാക്കുന്നത്.നിലവില്‍ ഉടുതുണിക്ക് മറുതുണിയില്ലാ എന്ന സ്ഥിതിയിലാണ് ലത . സംഘാടര്‍ക്ക് ലതയുടെ ഉത്സാഹത്തില്‍ മതിപ്പുളവായി എന്നെടുത്തുപറയേണ്ടതില്ലല്ലോ ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ഭാവിയില്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം നല്‍ക്കീട്ടുണ്ട്.