കണ്ണൂര്‍ പോലീസില്‍ സ്ഥലം മാറ്റം

single-img
19 December 2013

kannur_map1കണ്ണൂര്‍ എസ്പി. രാഹുല്‍. ആര്‍ നായരെ സ്ഥലം മാറ്റി. കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായുണ്ടായ ആക്രമണത്തിലാണ് നടപടി. എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. രാഹുല്‍. ആര്‍. നായരെ ആലപ്പുഴയിലേക്കാണ് മാറ്റിയത്. ഡിവൈഎസ്പി പി. സുകുമാരനെ വയനാട് നാര്‍ക്കോട്ടിക് സെല്ലിലേക്കും, ഡിവൈഎസ്പി പ്രജേഷ് തോട്ടത്തിലിനെ മലപ്പുറം ഡി.സി.ആര്‍.ബിയിലേക്കും മാറ്റി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മുരളീധരനെയും സ്ഥലം മാറ്റിയിട്ടുണ്ട്.