താലിബാനെതിരേ സൈനിക നടപടിയില്ല: പാക് സര്‍ക്കാര്‍

single-img
18 December 2013

taliban2PTതാലിബാന്‍ ഭീകരര്‍ക്ക് എതിരേ സൈനിക നടപടിക്കു പദ്ധതിയില്ലെന്നു പാക് സര്‍ക്കാര്‍. സമാധാന ചര്‍ച്ചയിലൂടെ ആയുധം താഴെവയ്ക്കാന്‍ അവരെ പ്രേരിപ്പിക്കാമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.അറ്റകൈയെന്ന നിലയ്‌ക്കേ സൈനിക നടപടിക്കു മുതിരുകയുള്ളുവെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി വ്യക്തമാക്കി. ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ചീഫും യോഗത്തില്‍ വിശദീകരിച്ചു. ദേശീയ സുരക്ഷാനയം, ആഭ്യന്തര സുരക്ഷ, അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം എന്നിവയെക്കുറിച്ചായിരുന്നു യോഗം മുഖ്യമായും ചര്‍ച്ച നടത്തിയത്.