അച്ചടക്കമില്ലായ്മ നമ്മെ തോൽ‌പ്പിച്ചു

single-img
18 December 2013

ന്യൂഡല്‍ഹി: ഐക്യവും അച്ചടക്കവും ഇല്ലാത്തതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിലയിരുത്തി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യമറിയിച്ചത്. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. സര്‍ക്കാരിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കാത്തതാണ് മറ്റൊരു കാരണം. ഇതിനാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് സാധിച്ചില്ളെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാകുവാന്‍ ഇത് ഇടയാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പ്രവര്‍ത്തകരെ നിരാശരാകരുതെന്നും. ലോക് സഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്നും സോണിയ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം നിരാശജനകമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാകും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.