2014-ലെ ഓസ്‌കര്‍ അവാര്‍ഡിന്റെ കണ്ടന്‍ഷന്‍ പട്ടികയികയില്‍ കാമസൂത്ര 3 ഡി

single-img
18 December 2013

2014-ലെ ഓസ്‌കര്‍ അവാര്‍ഡിന്റെ കണ്ടന്‍ഷന്‍ പട്ടികയിലേക്ക്കാമസൂത്ര 3 ഡി സ്ഥാനം പിടിച്ചു. രൂപേഷ് പോള്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന കാമസൂത്ര 3 ഡി ഒരു യഥാര്‍ഥ ചരിത്ര സംഭവത്തിന്റെ പശ്ചാത്തലം ഉള്‍ക്കൊണ്ടാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ മികച്ച സിനിമ, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ്ങ്‌സ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉള്‍പെടുത്തിയിരിക്കുന്നത്.ഇപ്പോഴുളള കണ്ടന്‍ഷന്‍ പട്ടികയില്‍ മികച്ച സിനിമാ വിഭാഗത്തില്‍ നിന്നും 289 ചിത്രങ്ങള്‍ മാറ്റുരക്കുന്നുണ്ട്.മത്സരയിനത്തിലുള്ള ഈ ചിത്രങ്ങളില്‍ നിന്നും 5 എണ്ണം മാത്രമേ നോമിനേറ്റ് ചെയ്യു. ജി.ജെ. എന്റര്‍ടൈന്മെന്റ്‌സിനു വേണ്ടി സിനിമ രൂപേഷ് പോള്‍ പ്രൊഡക്ള്‍ഷന്‍സ് ലിമിറ്റഡ് ആണു നിര്‍മിച്ചത്.അടുത്ത വര്‍ഷം മേയ് 23 നു കാമസൂത്ര 3 ഡി റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.