രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍: ലാലു പ്രസാദ് യാദവ്

single-img
18 December 2013

Lalu-Prasad-Yadavകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ആം ആദ്മി പാര്‍ട്ടി ഉടന്‍ ഇല്ലാതാകുമെന്നും നിഷ്‌കളങ്കരായ ജനങ്ങളെ കബളിപ്പിച്ചതിന് എഎപി നേതാക്കള്‍ മുഖം മറച്ച് നടക്കേണ്ടി വരുമെന്നും ലാലു പ്രസാദ് പറഞ്ഞു. അവര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. സൗജന്യമായി വൈദ്യുതി നല്‍കാമെന്നും ചേരികളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എല്ലാം കളളമായിരുന്നെന്ന് ലാലു പ്രസാദ് ആരോപിച്ചു.