നയതന്ത്രജ്ഞ ദേവയാനി ഘബ്രഗാഡെയുടെ അറസ്റ്റിനു പിന്നിൽ ഇന്ത്യൻ വംശജൻ

single-img
18 December 2013

നയതന്ത്രജ്ഞ ഉദ്യോഗസ്ഥ ദേവയാനി ഘബ്രഗാഡെയുടെ ദേഹ പരിശോധനക്കു പിന്നിൽ ഇന്ത്യൻ വംശജനായ പ്രീത് ഭരാരെയ്ക്കു പങ്കുണ്ടെന്ന് സംശയം. ഇന്ത്യൻ വംശജരായ യു എസിലെ ഉയർന്ന ഉദ്യോഗസ്ഥരെ തേടിപ്പിടിച്ചു അവഹേളിക്കുന്നതിൽ ഭരാരെയ്ക്കുള്ള പങ്കു മുഖ്യമാണു. ഇന്ത്യൻ നേതാക്കൽക്കെതിരെ യു എസിൽ ഒരു സംഘം പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.

ഇന്ത്യാക്കാരോട് പൊതുവിൽ യു എസിനു ഒരു പരുക്കൻ നയമാണുള്ളതെന്നും നാം ഓർക്കെണ്ട സമയമായി.
ദേവയാനിയുടെ അറസ്റ്റിനോട് ഇന്ത്യ പ്രതികരിക്കില്ല എന്നൊരു ചിന്ത വാഷിംങ്ടൻ കൈക്കൊണ്ടിരിക്കാം.
ഇന്ത്യൻ നേതാക്കൽക്കെതിരെ യു എസിൽ ഒരു ഗ്രൂപ്പ് വളർന്നു വരുന്നുണ്ട്.ഇന്ത്യയോട് എന്തിനിത്ര ക്രൂരത കാട്ടുന്നുവെന്നു ഇപ്പോഴും പല ഉന്നത ഉദ്യോഗസ്തരും സ്വയവും അല്ലാതെയും ചോദിക്കുന്ന ചോദ്യമാണു.2011 ൽ സ്കൂളിൽ നിന്നും ചെയ്യാത്ത കുറ്റത്തിനു അറസ്റ്റു ചെയ്യപ്പെട്ട കൃതിക ബിശ്വാസ് അവഹേളനത്തിന്റെ മറ്റൊരു ബലിയാടാണു.
ദേവയാനിയെ കേസിൽ നിന്നു ഒഴിവാക്കി ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ ഇന്ത്യ ഒട്ടും തന്നെ വിട്ടു വീഴ്ച്ചയ്ക്കു തയ്യാറല്ല. മാത്രമല്ല ഇതിനെച്ചൊല്ലിയുള്ള ഇന്ത്യയുടെ പ്രതികരണം യു എസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കയാണു.