കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മൂന്നുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

single-img
18 December 2013

law-day-036പാലക്കാട് അകത്തേത്തറ ഗവ.യുപി സ്‌കൂളിലുണ്ടായ അപകടത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവിട്ടു. അകത്തേത്തറ സ്വദേശി അറുമുഖന്റെ മകന്‍ വൈഷ്ണവനെ മറ്റൊരുകുട്ടി ഇടങ്കാല്‍ ഇടങ്കല്‍ ഇട്ട് തള്ളിയിട്ടത് മൂലമുണ്ടായ നെറ്റിയിലെ മുറിവാണ് മരണകാരണം. നെറ്റിയില്‍ ചെറിയ മുറിവ് കണെ്ടത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പ്രഥമശുശ്രൂഷ നല്‍കി ഓട്ടോറിക്ഷയിലില്‍ വീട്ടിലേക്കയക്കുകയായിരുന്നു. 2009 ഫെബ്രുവരി 11 നാണ് സംഭവം.

എന്നാല്‍ മുറിവിനെക്കുറിച്ച് രക്ഷാകര്‍ത്താക്കളെ അറിയിക്കാത്തതുമൂലം ഡോക്ടറെ കാണിച്ചില്ല. സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ വൈഷ്ണവ് രക്ഷപ്പെടുമായിരുന്നെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കുട്ടിക്ക് പരിക്കേറ്റ വിവരം രക്ഷാകര്‍ത്താക്കളില്‍ നിന്ന് മറച്ചുവച്ച പ്രാധാനാധ്യാപിക കുറ്റക്കാരിയാണെന്നും കമ്മീഷന്‍ കണെ്ടത്തി. എന്നാല്‍ പ്രധാനാധ്യാപികയേയും മറ്റൊരു അധ്യാപികയേയും താക്കീത് ചെയ്യുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അധ്യാപകരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ വൈഷ്ണവിന്റെ രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.