എം എൻ പാലൂരിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

single-img
18 December 2013

M-N-Paloorന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കവി എം എൻ പാലൂരിനു. ‘കഥയില്ലാത്തവൻ’ എന്ന ആത്മകഥയ്ക്കാണു പുരസ്കാരം.ആധുനിക കവികളിൽ ഒരാളാണു കവി പാലൂർ. 1932 ൽ ഒരു നമ്പൂതിരി കുടുംബത്തിലാണു ജനനം. രണ്ടു തവണ കേരള സഹിത്യ അക്കാദമി അവാർഡു നേടിയിട്ടുണ്ട്. ചെറുപ്രായത്തിലെ കെ പി നാരായണ പിഷാരടിയിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. കേരള കലാമണ്ടലത്തിൽ നിന്നും പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു.
ഇന്ത്യൻ എയർലൈൻസിൽ ഡ്രൈവർ ആയിരുന്നു.
പേടിത്തൊണ്ടൻ ,കളിക്കളം, തീർഥയാത്ര, സുഗമ സംഗീതം,കവിത, പച്ചമാങ്ങ, ഭംഗിയും അഭംഗിയും,അർദ്ധനാരീശ്വരൻ എന്നിവയാണു മറ്റു കൃതികൽ,
1983ലും 2004ലും കവിതാ സമാഹാരത്തിനും സമഗ്ര സംഭാവനയ്ക്കും കേരള സഹിത്യ അക്കാദമി അവാർഡ് നേടി.
2009ൽ ആശാൻ സ്മാരക കവിത പുരസ്കാരവും ലഭിക്കുകയുണ്ടായി.