പി സി യോടു കളിച്ചാൽ മുഖ്യനു രാജി വെയ്ക്കേണ്ടി വരും

single-img
18 December 2013

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി.സി ജോര്‍ജിനെ മാറ്റിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടി വരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അതു കൊണ്ടാകാം ചീഫ് വിപ്പിനെ മുഖ്യമന്ത്രി നിയന്ത്രിക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജ് രാഷ്ട്രീയ രഹസ്യങ്ങളുടെ ശേഖരമാണെന്നും. ഗുരുതരമായ അധര്‍മ്മങ്ങളുടെ വിവരങ്ങള്‍ അദ്ദേഹത്തിനറിയാമെന്നും ബി.ജെ.പി പരിപാടിയിലല്ല, ആര്‍.എസ്.എസിന്‍്റെ ചടങ്ങില്‍ പങ്കെടുത്താല്‍പ്പോലും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റില്ളെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പിയുമായുള്ള സഖ്യത്തിനാണ് എ ഗ്രൂപ്പിന്‍്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു