രാജിവയ്ക്കണമെന്ന ആവശ്യം ജസ്റ്റീസ് ഗാംഗുലി തള്ളി

single-img
18 December 2013

യുവഅഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ സുപ്രീംകോടതി റിട്ട. ജഡ്ജി എ.കെ. ഗാംഗുലി, പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യംതള്ളി. അഭിഭാഷക ഉയര്‍ത്തിയ ആരോപണങ്ങളും അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഇന്ദിര ജയാസിംഗ് പുറത്തുവിട്ട വെളിപ്പെടുത്തലുകളും ഗാംഗുലി നിഷേധിച്ചു. കുറ്റാരോപിതനായ മുന്‍ ജഡ്ജി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍സ്ഥാനം രാജിവയ്ക്കണമെന്നു തൃണമൂല്‍ എംപി രാജ്യസഭയില്‍ ഇന്നലെ ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ചു ഗാംഗുലിയോടു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, പാര്‍ലമെന്റ് നടപടികളെക്കുറിച്ച് ഉത്തരം പറയാന്‍ താന്‍ ആളല്ലെന്നു പ്രതികരിച്ചു.