രാഹുലിനു ഹസാരെയുടെ കത്ത്

single-img
18 December 2013

anna-hazareലോക്പാല്‍ ബില്ലിന്റെ പേരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും അന്നാ ഹസാരെയും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയിരുന്നതായി എഐസിസി വെളിപ്പെടുത്തി. ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസായതിനെത്തുടര്‍ന്നാണ് എഐസിസി ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്പാല്‍, ലോകായുക്ത ബില്ലുകള്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ശ്രമിച്ചതിനു ഹസാരെ ഞായറാഴ്ച അയച്ച കത്തില്‍ രാഹുലിനെ അഭിനന്ദിച്ചു. പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്ന പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന ഹസാരെയുടെ പ്രവര്‍ത്തനത്തെ രാഹുല്‍ഗാന്ധി അദ്ദേഹത്തിനയച്ച കത്തില്‍ പ്രശംസിച്ചതായി എഐസിസി വക്താവ് അജയ് മാക്കല്‍ പറഞ്ഞു.