തിരുവാതിര ഉത്സവത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി; 4 മരണം

single-img
18 December 2013

bloodകല്ലുംപുറം അമ്പലം ജംഗ്ഷനില്‍ തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി ചോഴികെട്ടിപോയ സംഘത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. കടവല്ലൂര്‍ കൊപ്പറമ്പത്ത് മണിയുടെ മകന്‍ മനീഷ്(30), പറച്ചിരിക്കാവ് കുഞ്ഞുട്ടിയുടെ മകന്‍ സുധാകരന്‍(40), കല്ലുംപുറം സ്വദേശി മുല്ലപ്പിള്ളി വീട്ടില്‍ രാജന്‍(38), കടവല്ലുര്‍ പട്ടാരവീട്ടില്‍ മുകേഷ്(29) എന്നിവരാണ് മരിച്ചത്. കടവല്ലൂര്‍ കല്ലുംപുറം മേഖലയിലുള്ളവരാണ് ചോഴികെട്ടി സംഘത്തിലുണ്ടണ്ടായിരുന്നത്. കുറ്റിപ്പുറം ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മനോഷ് സംഭവ സ്ഥലത്ത് മരിച്ചു. പരിക്കേറ്റവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജനേയും സുധാകരനേയും മുകേഷിനെയും രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.