ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സിലര്‍ ഡോ:ദേവയനിയെ യു.എസ്.പോലീസ് നഗ്നയാക്കി പരിശോധിച്ചു

single-img
17 December 2013

വാഷിങ്ടന്‍: ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സിലറെ യു.എസ്സ് പോലീസ് വിവസ്ത്രയാക്കീ ദേഹ പരിശോധന നടത്തിയതായി ആക്ഷേപം.1999 ഐ.എഫ്.എസ്.ബാച്ചിലെ ഉദ്യോഗസ്ഥയാണു ഡോ:ദേവയാനി കോബ്രഗേഡ്. വിസയില്‍ വ്യാജ രേഖ ചമച്ച് കൂടുതല്‍ ശമ്പളം വാഗ്ദാനം നല്‍കി കുട്ടികളെ നോക്കാനുള്ള ആയയെ കൊണ്ടുവന്ന കേസിലാണ് ഡോ:ദേവയാനിയെ യു.എസ്.പോലീസ് അറസ്റ്റ് ചെയ്തത്.ഡോ:ദേവയാനി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയെന്നതിനു പുറമെ സ്ത്രീയുടെ മാന്യതക്ക് ഏറെ വില കല്‍പ്പിക്കുന്ന ഒരു രാജ്യത്തുനിന്നുള്ള വനിത കൂടിയാണവര്‍.ഇത് ഒരു ഇന്ത്യാക്കാരനും സഹിക്കാനോ,പൊറുക്കാനോ കഴിഞ്ഞെന്ന് വരില്ല. പ്രത്യേകിച്ച് ഒരു വിദേശ രാജ്യത്തുവച്ചാകുമ്പോള്‍.ആരോപണത്തെ തുടര്‍ന്ന് യു.എസ്.പോലീസ് അവരെ അറസ്റ്റ് ചെയ്ത് തള്ളപ്പെട്ടത് കൊടും കുറ്റവാളികള്‍ക്കും,വേശ്യകള്‍ക്കും കൂടാതെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒപ്പമായിരുന്നു.താന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയാണെന്നും ഇത്തരത്തിലുള്ളവരുടെ കൂട്ടത്തിലിരുത്തി അപമാനിക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെയായിരുന്നു യു.എസ്.ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഇത് വിയന്ന കരാറിന്റെ നഗ്ന ലംഘനമായാണ് വിലയിരുത്തുന്നത്.ഇത് ആദ്യമായല്ല ഇത്തരത്തില്‍ യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.ഡോ:ദേവയാനിക്ക് നേരെ കടുത്ത കുറ്റങ്ങളാണ് യു.എസ്.പോലീസ് ചുമത്തീരിക്കുന്നത്.സംഭവത്തില്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഇതില്‍ പ്രതിഷേധിച്ച്,കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി,ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ. പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി,കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷില്‍ഡെ എന്നിവര്‍ യു.എസ്.സംഘവുമായുള്ള കൂടിക്കാഴ്ച വേണ്ടന്നുവച്ചു.സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.യു.എസ് നടപടിയെ തുടർന്ന് ഇന്ത്യ അമേരിക്ക ബന്ധത്തിൽ ഉലച്ചിൽ തട്ടുന്നതായാണു പുറത്ത് വരുന്ന റിപ്പോർട്ട്