പൊതുമേഖല ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും

single-img
17 December 2013

M_Id_449508_Banksഡല്‍ഹി:പൊതുമേഖലാബാങ്കുകളിലെ ജീവനക്കാര്‍ ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പണിമുടക്ക് ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിന്‍ പൊതുമേഖലാബാങ്കുകളിലെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാദ്ധ്യത.കഴിഞ്ഞ ദിവസം തൊഴില്‍കമ്മീഷണറുമായി ബാങ്കിങ് സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിന്‍ പണിമുടക്കല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.