തിരുവഞ്ചൂരും വ്യവസായി അഭിലാഷ് മുരളിയും തമ്മിലുള്ള ബന്ധം എന്ത്?: പി.സി. രണ്ടും കല്‍പ്പിച്ചുതന്നെ

single-img
17 December 2013

PC_George_EPSസംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആരോപണങ്ങളുമായി വീണ്ടും രംഗത്ത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെത്തിയ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം ഉണ്ടായിരുന്ന വ്യവസായി അഭിലാഷ് മുരളിയുമായി തിരുവഞ്ചൂരിന് എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. അഭിലാഷിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂരും അഭിലാഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്ത് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ല. മുഖ്യമന്ത്രിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചാല്‍ അദ്ദേഹം നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അഭ്യന്തരമന്ത്രിയുടെ കാര്യത്തില്‍ ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസുകാരനും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരനുമായ നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ അധ്യക്ഷനായതിനാലാണ്. പരിപാടിക്കിടയില്‍ മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയത് അത്രയ്ക്ക് വലിയ അപരാധമാണെന്ന് തനിക്ക് തോന്നുന്നില്ല. ചടങ്ങിനിടെ ടീ ഷര്‍ട്ടിന്റെ ആദ്യ വില്‍പ്പന നടത്തണമെന്ന് പറഞ്ഞപ്പോള്‍ അനുസരിച്ചു. ഇത് ഒരു വ്യാപാരി വില്‍ക്കാന്‍ കൊണ്ടുവന്നതായതുകൊണ്ട് താന്‍ ആദ്യമൊന്ന് വിറ്റു കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനുംമാത്രം എന്തു തെറ്റാണ് മോഡി ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.