ലോട്ടറി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു

single-img
17 December 2013

santiago-martinലോട്ടറി തട്ടിപ്പു സംബന്ധിച്ച 32 കേസുകളില്‍ ഒരെണ്ണത്തില്‍ക്കൂടി സിബിഐ അന്വേഷണം അവസാനിപ്പിച്ചു. കോട്ടയം അയര്‍ക്കുന്നത്തു പോലീസ് നടത്തിയ റെയ്ഡില്‍ ഭൂട്ടാന്‍ ലോട്ടറികള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണു സിബിഐ അവസാനിപ്പിച്ചത്. തമിഴ്‌നാട് ശിവഗുരി സ്വദേശി ശിവഗുരുനാഥ്, കൊല്ലം സ്വദേശികളായ സതീഷ് കുമാര്‍, ജയകുമാര്‍, ശിവകാശി സ്വദേശി എ. ശക്തിവേല്‍, കോയമ്പത്തൂര്‍ സ്വദേശി ജോണ്‍ കെന്നഡി, സാന്റിയാഗോ മാര്‍ട്ടിന്‍, ജയമുരുകന്‍ എന്നിവര്‍ പ്രതികളായ കേസിലെ അന്വേഷണമാണു നിര്‍ത്തിയത്.

നിയമവിധേയമായ പ്രിന്റ് ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ അച്ചടിച്ച ലോട്ടറികളാണു സംസ്ഥാനത്തുടനീളം വില്പന നടത്തിയത്. സംസ്ഥാന സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി മുന്‍കൂറായി അടച്ചിട്ടുമുണ്ടായിരുന്നു. വില്പന നടത്തുന്ന ലോട്ടറികളില്‍ ഭൂട്ടാന്‍ സര്‍ക്കാരിന്റെ എംബ്ലം, സീല്‍, ലോട്ടറി ഡയറക്ടറുടെ ഒപ്പ് എന്നിവ വേണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പൂര്‍ണമായി പാലിച്ചാണു ലോട്ടറികള്‍ അച്ചടിച്ചതെന്നും വില്‍പന നടത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടി.