കഴക്കൂട്ടത്ത് യുവതിയും കുഞ്ഞും ട്രെയിനിടിച്ചു മരിച്ചു

single-img
17 December 2013

kazhakuttomകഴക്കൂട്ടം റെയില്‍വെ ട്രാക്കിന് സമീപം യുവതിയെയും രണ്ട് വയസുകാരനായ മകനെയും ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് ഇരുവരെയും ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ മെല്‍വി(26) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴക്കൂട്ടം പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.