ചങ്കൂറ്റമുണെ്ടങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കട്ടെയെന്ന് മന്ത്രി കെ.സി. ജോസഫ്

single-img
17 December 2013

K.C.-Joseph-Minister-for-Non-Resident-Keralite-Affairsകേരളത്തിലെ ഇടതുപക്ഷത്തിനു ചങ്കൂറ്റമുണെ്ടങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കട്ടെയെന്നു ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ സമ്മേളനം സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി ഇവര്‍ നടത്തുന്ന സമരങ്ങളെല്ലാം വന്‍ പരാജയങ്ങളാണ്. ജനകീയ പ്രശ്‌നങ്ങളില്‍ സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന മുഖ്യമന്ത്രിയെ തടഞ്ഞ് എല്‍ഡിഎഫ് ആരെയാണു വെല്ലുവിളിക്കുന്നതെന്നും മന്ത്രി ചോദിച്ചു.